Posted by : Admin

വാട്‌സാപ്പ് വെബ്ബിലും ഇനി മുതൽ ഓഡിയോ-വീഡിയോ കോൾ വിളിക്കാം

വാട്‌സാപ്പിന്റെ വെബ്, ഡെസ്‌ക്ടോപ്പ് വേർഷനുകളിൽ താമസിയാതെ തന്നെ  ഓഡിയോ- വിഡിയോ കോള്‍ സൗകര്യം ഏർപ്പെടുത്തുന്നു. ഏതാനും മാസങ്ങളായി വാട്‌സാപ്പ് വെബ്ബില്‍ ഈ സൗകര്യം ഏർപ്പെടുത്തുന്നതു സംബന്ധിച്ച പരീക്ഷണങ്ങൾ നടന്നുവരികയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് നേരിട്ടു കാണാൻ സാധിക്കാതെ വിഷമിക്കുന്ന ലോകമെമ്പാടുമുള്ള വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം.

ഏറെ താമസിയാതെ ഈ പുതിയ അപ്ഡേറ്റ് വാട്‌സാപ്പിന്റെ ബ്രൗസര്‍, ഡെസ്‌ക്ടോപ്പ് വേർഷനുകളിൽ ലഭിക്കുമെന്നാണ് അറിവ്. വാബീറ്റാ ഇന്‍ഫോയാണ് പ്രസ്തുത വിവരം പങ്കുവയ്ക്കുന്നത്. ഇതനുസരിച്ച്, വാട്‌സാപ്പിന്റെ  ബീറ്റാ വേർഷനിൽ ഇതിനോടകംതന്നെ വീഡിയോ കോള്‍ സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്.
കൂടാതെ, വാട്‌സാപ്പ് വെബ്ബിന് പ്രത്യേകമായി ലോഗിന്‍ സൗകര്യം ഏർപ്പെടുത്താനും ഫേസ്ബുക്ക് ടീം ശ്രമിച്ചുവരുന്നു. ഇപ്പോൾ മൊബൈല്‍ ആപ്പുമായി ചേർന്നു മാത്രമേ വാട്‌സാപ്പ് വെബ് പ്രവർത്തിക്കൂ.

Post Free Ad