ക്യാമറ ക്വാളിറ്റിയിൽ ഞെട്ടിച്ച്‌ വീണ്ടും സാംസങ് ഗ്യാലക്സി S20+

വിലയും സവിശേഷതകളും എന്തൊക്കെ?

സ്മാര്‍ട്ഫോണിന്റെ പ്രീമിയം സെഗ്മെന്റ് വിപണിയില്‍ ഏറെ ചർച്ചയായിരിക്കുകയാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്സി S20+. വിപണിയില്‍ വലിയ പ്രതികരണം നേടിയ S10 പരമ്പരയുടെ പിന്‍ഗാമിയായാണ് ഗ്യാലക്സി S20+ന്റെ കടന്നുവരവ്.

മൊബൈൽ ഫോണുകളിൽ ക്യാമറയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന നിര്‍മാതാക്കളാണ് സാംസങ്. ഗ്യാലക്സി S20+ലേക്ക് എത്തുമ്പോഴും അതില്‍ യാതൊരു മാറ്റവുമില്ല. ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന ഫോണിന്റെ പ്രൈമറി ലെന്‍സ് 64MPയുടേതാണ്. 12 MP വീതമുള്ള അള്‍ട്ര വൈഡ് ലെന്‍സും വൈഡ് ആംഗിള്‍ ലെന്‍സും ഒരു ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നതാണ് പിന്‍ ക്യാമറ.

4X സൂമാണ് ക്യാമറ ഫീച്ചേഴ്സിനൊപ്പം ചേര്‍ത്തുവച്ച്‌ വായിക്കേണ്ട മറ്റൊരു പ്രത്യേകത. വളരെ ദൂരെയുള്ള വസ്തുക്കളും ക്യാപ്ച്ചര്‍ ചെയ്യാന്‍ സൂം സഹായിക്കുന്നു. 10X സൂം, 20X സൂം, 30X സൂം എന്നീ ഫീച്ചറുകളും ഫോണിന്റെ ക്യാമറ അനുഭവം കൂടുതല്‍ മികവുറ്റതാക്കുന്നു.

6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ SAMOLED ഡിസ്‌പ്ലേയിലാണ് ഗ്യാലക്സി S20+ എത്തുന്നത്. കര്‍വഡ് വശങ്ങള്‍ ഫോണിന് മികച്ച ലുക്ക് നല്‍കുന്നു. വലുപ്പം കൂടുതലാണെന്നു തോന്നുമെങ്കിലും വളരെ ഒതുക്കത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ് സാംസങ് ഗ്യാലക്സി S20+ എന്നാണ് റിവ്യുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

എക്സിനോസ് 990 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് എത്തുന്നത്. 12GB റാം/ 128 GB ഇന്റേണൽ മെമ്മറി, 12GB റാം/ 256 GB ഇന്റേണൽ മെമ്മറി, 12GB റാം/ 512 GB ഇന്റേണൽ മെമ്മറി എന്നിങ്ങനെ മൂന്ന് മെമ്മറി പാക്കേജുകളില്‍ വിവിധ അഭിരുചികളുള്ള ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് കമ്പനി പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 4500 mAh ബാറ്ററിയാണ് ഫോണിന്റെ പവര്‍ഹൗസ്. 73,999 രൂപയാണ് ഫോണിന്റെ അടിസ്ഥാന വില.

ഈ ഫോൺ സ്വന്തമാക്കാൻ സന്ദർശിക്കൂ

https://amzn.to/2Iv6zXV