Posted by : Admin

ഇന്ത്യയിൽ പണമിടപാടിന് ഗൂഗിൾ പേ ഫീസ് ഈടാക്കില്ല

ന്യൂ​ഡ​ല്‍​ഹി: ഗൂഗിൾ പേ ​വഴിയുള്ള പ​ണ​മി​ട​പാ​ടി​ന്​ ഇ​ന്ത്യ​യിലുള്ള ഉ​പയോക്താക്കൾക്ക്​ യാതൊരു ഫീ​സും ബാ​ധ​ക​മ​ല്ലെ​ന്ന്​ ഗൂ​ഗിൾ വ്യക്തമാക്കി.

അ​മേ​രി​ക്കയിലെ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു​ മാ​ത്ര​മാ​ണ്​ ഇപ്പോൾ ഫീ​സ്​ ബാ​ധ​കം. ഗൂ​ഗിൾ പേ​യു​ടെ ഏറ്റവും പുതിയ അപ്ഡേഷൻ ആ​പ്​ അ​ടു​ത്ത വ​ര്‍​ഷം പു​റ​ത്തി​റക്കുമെന്നും അ​തി​വേ​ഗ​മു​ള്ള പ​ണ​മി​ട​പാ​ടി​ന്​ ഫീ​സ്​ ഈ​ടാ​ക്കു​മെ​ന്നും  ഈയിടെ ഗൂഗിൾ അറിയിച്ചിരുന്നു.

തൽക്കാലം​ അ​മേ​രിക്കയിലെ ഉപയോക്താക്കൾക്കു മാ​ത്രമാണ് ഈ മാറ്റം ബാ​ധ​ക​മെ​ന്നാ​ണ്​ ഗൂഗിൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 6.7 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ഗൂ​ഗിൾ പേ ഉപയോഗിക്കുന്നത്. പേ​ടി​എം, വാ​ള്‍​മാ​ട്ടിന്റെ​ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫോ​ണ്‍‌ പേ, ​ആ​മ​സോ​ണ്‍ പേ ​തു​ട​ങ്ങി​യ​വയാണ്​ ഗൂ​ഗി​​ള്‍ പേയുടെ എതിരാളികൾ.
 

Post Free Ad